നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് പ്രയോജനകരമായി തീരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ് ഘടന കൂടുതല്‍ സുതാര്യമാകാന്‍ നടപടി വഴിവയ്ക്കുമെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെയുള്ള നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാമെങ്കിലും പണമിടപാടുകള്‍ കൂടുതലും കറന്‍സിരഹിതമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് ഘടന കൂടുതല്‍ സുതാര്യമായി മാറുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെന്നും സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പ്രയോജനകരമാകും – രാഷ്ട്രപതി
RELATED ARTICLES