Friday, December 6, 2024
HomeInternationalബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍

ബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ജര്‍മ്മനിയില്‍ ബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍ വിപണിയിലിറക്കി. സേഫ് ഷോട്ട്‌സ് എന്ന പേരിലാണ് ഇത് വിപണയിലിറക്കിയിരിക്കുന്നത്. ഇതു 100 ശതമാനം സുരക്ഷിതമാണെന്നാണ് വിപണിയിലിറക്കിയവർ അവകാശപ്പെടുന്നത്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സില്‍ ഒരുക്കിയിരിക്കുന്നത്. സേഫ് ഷോട്ട്‌സ് ധരിച്ചിരിക്കുന്ന സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ മുഴക്കും. ഇത് വലിച്ച് കീറാന്‍ കഴിയുകയില്ല. മൂര്‍ച്ചയുള്ള കത്രിക കൊണ്ടും ഈ കീറാന്‍ കഴിയില്ല. ഇതിന്റെ വില 100 യൂറോ ആണ്.സാന്‍ഡ്ര സെലിസ് എന്ന ജര്‍മ്മന്‍ യുവതിയാണ് ഈ സേഫ് ഷോട്ട്‌സ് കണ്ടുപിടിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments