നാമിന്‍റെ കൊലയാളിക്ക് പ്രതിഫലം 90 ഡോളര്‍

ഉത്തര കൊറിയൻ ഭരണാധികാരിയുടെ അർദ്ധസഹോദരനെ കൊലപ്പെടുത്തുന്ന വീഡിയോ

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍റെ കൊലയാളിക്ക് പ്രതിഫലമായി ലഭിച്ചത് 90 ഡോളര്‍. കൊലയുമായി ബന്ധപ്പെട്ട് ഇന്തോനീസ്യന്‍ യുവതി പിടിയിലായി. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നാണ് സിതി ഐസിയ (25) അറസ്റ്റിലായത്. നാമിന്‍റെ മുഖത്ത് ബേബി ഓയില്‍ പുരട്ടാന്‍ തനിക്ക് പണം തന്നുവെന്നാണ് യുവതിയുടെ പ്രതികരണം. ജാപ്പനീസ്, കൊറിയന്‍ മുഖച്ഛായയുള്ള ഒരാളാണ് തന്‍െ കയ്യില്‍ വിഷമേല്‍പ്പിച്ചതെന്ന് ഇവര്‍ പറഞ്ഞതായി ഇന്തോനീസ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ആന്‍ഡ്രിയാനോ എര്‍വിന്‍ പറഞ്ഞു. വിഎക്‌സ് എന്ന മാരകവിഷം മുഖത്തു തട്ടിയതിനാലാണ് നാമിന്‍റെ മരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. യുദ്ധവേളയില്‍ കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്ന വിഷമാണിത്. ക്വാലാലംപൂര്‍ വിമാനത്താവളത്തല്‍ കഴിഞ്ഞയാഴ്ചയാണ് നാം കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാമി വനിതയേയും ഉത്തരകൊറിയന്‍ പൗരനേയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.