ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്ന് പിന്‍മാറി

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്ന് പിന്‍മാറി

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്ന് പിന്‍മാറി
വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. എണ്ണം പറഞ്ഞ ഒട്ടേറ ഗാനങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടുണ്ട് ഈ ഗായിക. വ്യത്യസ്തമായ ശബ്ദവും ശൈലിയുമായിരുന്നു കാഴ്ച ശക്തിയില്ലാത്ത വിജയലക്ഷ്മിയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കിയത്. വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയായിരുന്നു മലയാളി പ്രേക്ഷകര്‍ കേട്ടത്.

എന്നാല്‍ പ്രതിശ്രുതവരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഗായിക വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നും പിന്‍മാറി. വിവാഹത്തിനു മുമ്പേ വരനും കുടുംബവും മുന്നോട്ടുവച്ച നിബന്ധനകളെ തുടര്‍ന്നാണ്. പിന്‍മാറ്റമെന്ന് വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സംഗീത അദ്ധ്യാപികയായി ജോലി നോക്കുന്നതാണ് നല്ലതെന്നും പ്രതിശ്രുതവരന്‍ പറഞ്ഞതാണ് പ്രധാന വിഷയം. ഇതിനു പുറമെ വിവാഹം കഴിഞ്ഞ് തന്റെ വീട്ടില്‍ നില്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്ന വരന്‍ നിശ്ചയത്തിനു ശേഷം വാക്കു മാറ്റിയെന്നും വിജയലക്ഷ്മി ആരോപിച്ചു. സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ അറിയിച്ചു. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷുമായി മാര്‍ച്ച് 29 നേക്കാണ് വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യത്തിലുടെയാണ് വരനെ കണ്ടെത്തിയത്.