Monday, July 15, 2024
HomeNationalആര്‍എസ് എസിനെ വെല്ലുവിളിച്ചു പിണറായി

ആര്‍എസ് എസിനെ വെല്ലുവിളിച്ചു പിണറായി

ആര്‍എസ്എസിന് ഈ രാജ്യത്തിൽ പ്രത്യേകമായ ഒരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായി ജീവിക്കാന്‍ എല്ലാവര്‍ക്കും ഇന്ത്യയിൽ അവകാശമുണ്ട്. ആര്‍എസ്എസിന്റെ മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ഒന്നിക്കണമെന്ന് പിണറായി ആഹ്വാനം ചെയ്തു. സിപിഐ എം സംഘടിപ്പിച്ച ഐക്യതാ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയിരങ്ങള്‍ അണിനിരക്കുന്ന റാലി വൈകിട്ട് നാലോടെ നെഹ്റു മൈതാനത്ത് എത്തി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാം റെഡ്ഡി പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്തെ മതസൗഹാര്‍ദം ഉടയ്ക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് രൂപം കൊണ്ട കാലം മുതല്‍ നടത്തികൊണ്ടിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി കലാപങ്ങളാക്കി മാറ്റുന്നതിന് പരിശീലനം നേടിയ സംഘടനയാണ് ആര്‍എസ്എസ്. നുണപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആക്രമണങ്ങളിലേക്ക് നയിക്കാനും ആര്‍എസ്എസ് ശ്രമിക്കുന്നു. ആര്‍എസ്എസ് രാജ്യത്ത് അങ്ങോളം ഇങ്ങോളം നടപ്പിലാക്കിയ കലാപങ്ങളില്‍ ഈ ഏകതാ രൂപം കാണാനാകും.

സ്വാതന്ത്യ്ര സമരത്തെ വഞ്ചിച്ച സംഘടനയാണ് ആര്‍എസ്എസ്. സ്വാതന്ത്യ്ര സമരം തിളച്ചുമറിച്ച കാലത്ത്, 1925ല്‍ ആണ് ആര്‍എസ്എസ് രൂപംകൊണ്ടത്. എന്നാല്‍ സ്വാതന്ത്യ്ര സമരപ്രസ്ഥാനത്തില്‍ ഒരു പങ്കും ആ സംഘടന വഹിച്ചിട്ടില്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരണം എന്ന നിലപാടയായിരുന്നു. നമ്മള്‍ രണ്ടുപേരുടെയും താല്‍പര്യം ഒന്നാണെന്നാണ് ആര്‍എസ്എസ് നേതാവ് സവര്‍ക്കര്‍ വൈസ്രോയിയെ അറിയിച്ചത്.

ഗാന്ധിജിയെ കൊലപ്പെടുത്താന്‍ സംഘപരിവാര്‍ ഗൂഢാലോചന നടത്തി. ഗോഡ്സേയുടെ കൈയിലുള്ള ആയുധം എങ്ങനെയാണോ ഗാന്ധിജിയെ വധിച്ചത് അതേപോലെ ആര്‍എസ്എസിന്റെ കയ്യിലുള്ള ആയുധമായിരുന്നു ഗോഡ്സേ.

ഹിറ്റ്‌ലറിനെയും മുസോളിനിയേയും മാതൃകയാക്കിയ സംഘടനയാണ് ആര്‍എസ്എസ്. മുസോളിനിയുടെ സംഘടനാരൂപവും പരിശീലനവും അവര്‍ അതു പോലെ പകര്‍ത്തി. ജൂതന്‍മാരെ വേട്ടയാടിയ ഹിറ്റ്‌‌ലര്‍ ജൂതന്‍മാരെയും കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായി കണ്ടു. ആ മാതൃക പിന്തുടര്‍ന്ന ആര്‍എസ്എസ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ളീങ്ങളെയും ക്രിസ്ത്യാനികളെയും ഒപ്പം കമ്യൂണിസ്റ്റുകളെയും ശത്രുക്കളായി കണ്ടു.

ആര്‍എസ്എസിനെതിരായി ശബ്ദിക്കുന്നവരെയും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരേയും പാകിസ്ഥാനിലേക്ക് അയക്കാനാണ് ആര്‍എസ്എസ് നീക്കം. ഷാരൂഖാന്‍, ആമിര്‍ഖാന്‍, എംടി വാസുദേവന്‍നായര്‍, കമല്‍, യു ആര്‍ അനന്തമൂര്‍ത്തി എന്നിങ്ങനെ ആര്‍എസ്എസിന് പാകിസ്ഥാനിലേക്ക് കടത്തേണ്ടവരുടെ പട്ടിക നീളുന്നു. പ്രതിഭകള്‍ ആകെ ആര്‍എസ്എസിന് കീഴ്‌പെടണം. അഭിപ്രായം പറയാന്‍ പാടില്ല എന്നതാണ് ആര്‍എസ്എസ് നിലപാട്. ഇത് മതനിരപേക്ഷ സമൂഹം ചെറുത്തുതോല്‍പ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠിച്ചിറങ്ങിയ ആളാണ് ഞാനെന്ന് ഒാർക്കണം. അന്ന് ആർഎസ്എസ് ഉയർത്തിയ കത്തിക്കും വടിവാളിനും നടുവിലൂടെ നടന്നുപോയവനാണ് ഞാൻ.ഇപ്പോഴുള്ള ആർഎസ്എസുകാർക്ക് അതറിയില്ലെങ്കിൽ പഴയ ആളുകളോട് ചോദിക്കണം. അന്ന് എന്നെ തടയാൻ കഴിയാത്ത ആർഎസ്എസ് ഇന്ന് എന്തു ചെയ്യാനാണെന്നും പിണറായി വെല്ലുവിളിച്ചു. കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന സംഘപരിവാർ സംഘടനകളുടെ ഭീഷണിക്കു ചുട്ട മറുപടി പറയുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments