Monday, October 7, 2024
HomeCrimeതിരിച്ചറിയല്‍ പരേഡില്‍ നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

തിരിച്ചറിയല്‍ പരേഡില്‍ നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു

തിരിച്ചറിയല്‍ പരേഡില്‍ നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ നടി എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കേസില്‍ ആദ്യം പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, ടെമ്പോ ട്രാവലറിലെത്തിയ വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ നാലുപേരെയാണ് തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം പിടിയിലായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയലിന് എത്തിച്ചിരുന്നില്ല. ഇവരുടെ അറസ്റ്റ്ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനാലാണിത്. ആലുവ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു നടി ആലുവ സബ്ജയിലിലെത്തിയത്.
അറസ്റ്റിലായ പ്രതികളെ 24 മണിക്കൂര്‍ മാത്രമാണ് പൊലീസിന് ചോദ്യംചെയ്യാന്‍ ലഭിച്ചത്. പ്രാഥമികഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ് നടന്നത്. സംശയമുള്ള നിരവധി കാര്യങ്ങളില്‍ വ്യക്തതയും കൂടുതല്‍ തെളിവെടുപ്പും പ്രതികളെയെല്ലാം ഒന്നിച്ച് ചോദ്യംചെയ്യലും ആവശ്യമുള്ളതിനാലാണ് കസ്റ്റഡിഅപേക്ഷ നല്‍കിയത്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച ശേഷം പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ കൊച്ചിയിലെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ പോലീസിന്റെ വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്. സുനി സംഭവ ദിവസം രാത്രിയില്‍ എത്തിയ സുഹൃത്ത് പ്രിയേഷിന്റെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കണം. വിളിച്ചയാളുകളുടെ കൂടുതല്‍ വിവരങ്ങള്‍, അവരുമായി പ്രതികള്‍ക്കുള്ള ബന്ധം, കോയമ്പത്തൂരിലേക്ക് കടക്കാനും അവിടെ ഒളിവില്‍ കഴിയാനും ഒത്താശചെയ്തവരുടെ വിശദാംശങ്ങള്‍ എന്നിവയും അറിയേണ്ടതുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments