തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തമുണ്ടായി. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ പുരാവസ്തു വകുപ്പിന്‍റെ മൂന്ന് ഓഫീസുകളും പോസ്റ്റ് ഓഫീസും കത്തിയമർന്നു. 5 യൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി എത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി.
എന്നാൽ സ്ഥലത്ത് ഇപ്പോഴും അപകട സാധ്യത നിലവനിൽക്കുന്നുവെന്നും വിവരങ്ങൾ ഉണ്ട്. കെട്ടിടത്തിനു സമീപം ചവറിനു തീയിട്ടിരുന്നുവെന്നും അതിൽ നിന്നാണ് തീ പടർന്നതെന്നുമാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒരു കമാൻഡോ ഉദ്യോഗസ്ഥന് പരിക്കേറ്റു. ക്ഷേത്ര സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന കമാൻഡോകളിൽ ഒരാൾക്കാണ് പരിക്കേറ്റത്.