സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

സൗദിയിൽ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം

ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, ടൂറിസം, ബാങ്കിങ്, വ്യവസായം, ഊര്‍ജം, ഖനനം, മാധ്യമപ്രവര്‍ത്തനം, കൃഷി, കായികം, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്‍ന്റനന്‍സ് എന്നീ മേഖലകളില്‍ ഈ വര്‍ഷം സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. സ്വകാര്യമേഖലയില്‍ പ്രതിവര്‍ഷം 2,20,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് തീരുമാനമെന്ന് സൗദി തൊഴില്‍ മന്ത്രി അലി അല്‍ഘാഫിസ് അറിയിച്ചു.
നാല് വര്‍ഷത്തിനകം സ്വകാര്യമേഖലയില്‍ എട്ട് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് ശ്രമം. അതിനായി ചില രംഗങ്ങളില്‍ പൂര്‍ണ സ്വദേശിവല്‍ക്കരണവും മറ്റുള്ളവയില്‍ ഭാഗിക പദ്ധതികളുമായിരിക്കും നടപ്പിലാക്കുക. സൗദികളുടെ നിയമനം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സമിതിയും രൂപീകരിക്കും. സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും ഇവരെ ജോലികളിലേക്ക് ആകര്‍ഷിക്കാനായി പുതിയ പദ്ധതികള്‍ ഒരുക്കുന്നതായും അധികൃതര്‍ അറിയിച്ചു.