Saturday, April 27, 2024
HomeNationalനടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്

നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്

നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. പൊതുജീവിതത്തില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട്. അത്രമാത്രമേ ശ്രീദേവിയും കഴിക്കാറുള്ളൂ. അല്ലാതെ അവരെ മദ്യപാനിയായി ചിത്രീകരിക്കരുതെന്ന് അമര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അമര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. മദ്യലഹരിയില്‍ ബാത്ത് ടബ്ബില്‍ വീണ ശ്രീദേവി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീദേവി മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ശ്രീദേവി താമസിച്ചിരുന്ന എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ മുറിയിലാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 11 മണിയോടെയായിരുന്നു സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments