Sunday, May 5, 2024
HomeNationalഫെയ്സ്ബുക് അധികൃതര്‍ മാര്‍ച്ച്‌ ആറിന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ....

ഫെയ്സ്ബുക് അധികൃതര്‍ മാര്‍ച്ച്‌ ആറിന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ….

സമൂഹമാധ്യമങ്ങളില്‍ കൈക്കൊണ്ടിരിക്കുന്ന സുരക്ഷാ നടപടികള്‍ മാര്‍ച്ച്‌ ആറിന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഫെയ്സ്ബുക് അധികൃതര്‍ വിശദീകരിക്കും. വ്യാജവാര്‍ത്തകള്‍ ചെറുക്കുക, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലും, ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക തുടങ്ങി ഗുരുതരമായ വിഷയങ്ങളാണ് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വിശദീകരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുളളതാണ് വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ. ഇവയെ പ്രതിനിധീകരിച്ച്‌ ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ജോയല്‍ ക്ലാപ്പനാണ് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവുക. ഫെയ്‌സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹന്‍, പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് എന്നിവരും സംഘത്തിലുണ്ടാകും. സമൂഹമാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments