സൗദി എയര്‍ലൈന്‍ കാറ്റിലും മേഘങ്ങളിലും കുടുങ്ങി ആടി ഉലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി

saudhi

അഭ്യന്തര സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍ കാറ്റിലും മേഘങ്ങളിലും കുടുങ്ങി ആടി ഉലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായതായി അല്‍ ബയാന്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ബഹയിലെ കിംഗ് സഔദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍ വിമാനമാണ് മേഘങ്ങളില്‍ കുടുങ്ങി ആടുന്ന ദൃശ്യങ്ങള്‍ സഹിതം പത്രം റിപ്പോര്‍ട്ട് ചെയ്തത്.  ഒരു മണിക്കൂര്‍ സമയം കൊണ്ടാണ് ഈ വിമാനം ജിദ്ദയിലെത്തുന്നത്. ആടി ഉലയുന്ന വിമാനത്തില്‍ കരയുന്ന കുട്ടികളടക്കം ദൈവത്തിനെ വിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. അതേ സമയം ഇതേ കുറിച്ച് സൗദി എയര്‍ലൈന്‍ ആധികാരികമായി ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.