മകളെ കൊലപ്പെടുത്തിയശേഷം 21കാരനായ പിതാവ് ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു. തായ്ലൻഡുകാരനായ വുട്ടിസാൻ വോങ്തലായ് ആണ് ഫേസ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് ഫുക്കേതിലെ ഒറ്റപ്പെട്ട സ്ഥലത്തെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു യുവാവിെൻറ കടുംകൈ. 11 മാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യമാണ് ഫേസ്ബുക്കിൽ കാണിച്ചതെന്നും യുവാവിെൻറ ആത്മഹത്യ ഫേസ്ബുക്കിൽ കാണിച്ചിട്ടില്ലെന്നും ‘ദ നേഷൻ’ എന്ന തായ്ലൻഡ് വെബ്സൈറ്റ് വെളിപ്പെടുത്തി. ഒരു ബന്ധുവാണ് ആത്മഹത്യ ദൃശ്യം പൊലീസിെൻറ ശ്രദ്ധയിൽപെടുത്തുന്നത്. എന്നാൽ, പൊലീസെത്തുേമ്പാഴേക്കും പിതാവും മകളും മരിച്ചിരുന്നു. സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നും കുടുംബത്തെ അനുശോചനമറിയിക്കുന്നതായും ഫേസ്ബുക്ക് കമ്പനി പറഞ്ഞു. തായ്ലൻഡ് പൊലീസ് സംഭവം ഫേസ്ബുക്കിൽ അറിയിച്ചത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. അതിനുശേഷം വിഡിയോ നീക്കംചെയ്യുേമ്പാഴേക്കും 2500ഒാളം പേർ അത് കണ്ടുകഴിഞ്ഞിരുന്നു. യൂട്യൂബിൽ പിന്നെയും വിഡിയോ തുടർന്നു. ഇക്കാര്യം ന്യൂസ് ചാനലായ ബി.ബി.സി യൂട്യൂബിനെ അറിയിക്കുകയും തുടർന്ന് വിഡിയോ നീക്കം ചെയ്യുകയുമായിരുന്നു.
പിതാവ് മകളെ കൊലപ്പെടുത്തുന്ന ദ്രശ്യം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടു
RELATED ARTICLES