Wednesday, May 8, 2024
HomeKeralaഅവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തീയറ്ററിൽ ; ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തീയറ്ററിൽ ; ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലെത്തിയ മാര്‍വല്‍ സീരീസിലെ അവസാന ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ഉജ്ജ്വല വരവേല്‍പ്പ്. മാര്‍വല്‍ സീരിസിലെ ഏറ്റവും മികച്ച ചിത്രമാണ് എന്‍ഡ് ഗെയിം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 11 കൊല്ലം കൊണ്ട് ഇറങ്ങിയ 22 ചിത്രങ്ങളുടെ ശുഭപര്യവസാനമാണ് ചിത്രമെന്ന് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നു. ഏപ്രില്‍ 24ന് ലോകമെമ്ബാടും റിലീസ് ചെയ്ത ചിത്രം ഇന്നാണ് ഇന്ത്യന്‍ തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിറ്റു തീര്‍ന്നിരുന്നു. തമിഴ് റോക്കേഴ്‌സ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു. എന്നാല്‍ തമിഴ് റോക്കേഴ്‌സിന് ചിത്രത്തിന്റെ തീയേറ്റര്‍ സ്വീകാര്യതയെ ഒരു തരത്തിലും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണത്തിലൂടെ മനസ്സിലാവുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments