വാഷിങ്ടൺ ഡി സി: കൊറോണ വൈറസിന്റെ മറവിൽ നവംബറിൽ നടക്കേണ്ട അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ട്രംപ് ശ്രമം നടത്തുമെന്ന് ഡമോക്രാറ്റിക്ക് പ്രസിഡൻറ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡൻറ് ബൈഡൻ മുന്നറിയിപ്പ് നൽകി. soപ് പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ റിപ്പബ്ളിക്കൻ പാർട്ടിയും തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിനെ അനുകൂലിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ ജാഗരൂകരായിരിക്കണമെന്നും ബൈഡൻ പറഞ്ഞു. വ്യാഴാഴ്ച നടത്തിയ ഓൺലൈൻ ഫണ്ട് റെയ്സിങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബൈഡൻ .പോസ്റ്റൽ സർവീസിനെ, വോട്ടുകൾ താമസിപ്പിക്കുന്നതിന് ട്രപ് ഉപയോഗിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന യു.എസ്സ് പോസ്റ്റൽ സർവ്വീസിന് കൊറോണ വൈറസ് സ്റ്റിമുലസ് മണി നിഷേധിച്ചതിലും ബൈഡൻ പ്രതിഷേധം രേഖപ്പെടുത്തി. നവംബറിൽ സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പു നടത്തുന്നതിന് പൂർണ സഹകരണം ഡമോക്രാറ്റിക്ക് പാർട്ടിയുടെയും തന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുമെന്നും ബൈഡൻ ഉറപ്പു നൽകി.കൊറോണ വൈറസ് വ്യാപകമായതിനു ശേഷം മിൽ വാക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം പരിമിതമായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.
പ്രസിഡൻറ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയെന്ന് ബൈഡൻ
RELATED ARTICLES