Saturday, April 27, 2024
Homeപ്രാദേശികംകുടുംബ വരുമാനമായ 3000 രൂപയും സംഭാവന നല്‍കി മാതൃകയായി ഗണേശനും കുടുംബവും

കുടുംബ വരുമാനമായ 3000 രൂപയും സംഭാവന നല്‍കി മാതൃകയായി ഗണേശനും കുടുംബവും

സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ ആകെ മാസവരുമാനമായ 3000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി തിരുവല്ല പൊടിയാടി ലക്ഷ്മീഭവന്‍ വീട്ടില്‍ ഗണേശനും കുടുംബവും. മാനസിക വിഷമതകള്‍ അനുഭവിക്കുന്ന ഗണേശന് 1200 രൂപയാണ് സാമൂഹ്യ ക്ഷേമപെന്‍ഷനായി പ്രതിമാസം ലഭിക്കുന്നത്. ഇതിനൊപ്പം ഭിന്നശേഷിക്കാരിയായ മകള്‍ നീതു ഗണേശന് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ 1200 രൂപയും, ഇവരെ പരിചരിക്കുന്ന ഗൃഹനാഥ ഗീത ഗണേശന്റെ കൈവശമുണ്ടായിരുന്ന 600 രൂപയും ചേര്‍ത്ത് കുടുംബത്തിന്റെ ആകെ മാസ വരുമാനമായ 3000 രൂപയും ഇവര്‍ സംഭാവന നല്‍കി. സര്‍ക്കാര്‍ രണ്ടു തവണകളായി ആറു മാസത്തെ പെന്‍ഷന്‍ നല്‍കിയപ്പോള്‍ കുടുംബമായി എടുത്ത തീരുമാനമാണ്, ഒരു മാസത്തെ മുഴുവന്‍ വരുമാനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നത്.
  ഗീതാ ഗണേശില്‍ നിന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ തുക ഏറ്റുവാങ്ങി.
നിര്‍ധനാവസ്ഥയിലും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന ഗണേശന്റെ കുടുംബം നാടിന് മാതൃകയാണെന്ന് എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനില്‍ കുമാര്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗം ചന്ദ്രലേഖ എന്നിവര്‍ സന്നിഹിതരായിരുന്നു.
തിരുവല്ല നിയോജക മണ്ഡലത്തിലെ  നിരവധി കുട്ടികള്‍  വിഷു കൈനീട്ടമായി ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കുറ്റൂര്‍ വഞ്ചിമലയില്‍ നിരഞ്ജന, സായിലക്ഷ്മി, ആവണി, അമേയ എന്നീ കുട്ടികള്‍ അവര്‍ക്കു കിട്ടിയ വിഷുകൈനീട്ടം 5150 രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. കവിയൂരിലെ ശിവാനി, ആദര്‍ശ്, ആഷിക്, അനാമിക, നിതിന്‍, ദുര്‍ഗ, ആനിദേവ് എന്നീ കുട്ടികള്‍ വിഷുകൈനീട്ടമായി കിട്ടിയ 2000 രൂപ ദുരിതാശ്വാസനിധിയിലേക്കി നല്‍കി. കവിയൂരിലെ അമ്മ ബജറ്റ് ഹോട്ടലിന്റെ ഒരു ദിവസത്തെ വരുമാനം 3500 രൂപയും സംഭാവന നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments