മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ബാബാ രാംദേവ്

babha ramdev

മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് ബാബാ രാംദേവ്. രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന അമ്പത് വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യ 150 കോടിയില്‍ കവിയാന്‍പാടില്ല. അത് നേരിടാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കുകയാണ് വേണ്ടത്. മൂന്നാമത്തെ കുട്ടിക്ക് രാജ്യത്ത് വോട്ടവകാശം നല്‍കാന്‍ പാടില്ല.

കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സര്‍ക്കാര്‍ നല്‍കുന്ന യാതൊരു വിധ ആനുകൂല്യങ്ങളോ പ്രത്യേക അവകാശങ്ങളോ അനുവദിക്കാനും പാടില്ല. അത്തരമൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവരണമെനനും രാം ദേവ്. ഇത്തരം നിയമം കൊണ്ടുവരുകയാണെങ്കില്‍ ജനങ്ങള്‍ മൂന്നാമതൊരു കുട്ടിക്ക് കൂടി ജന്മം നല്‍കാന്‍ മടിക്കും. അവിടെ മതമൊന്നും ഒരുതരത്തിലും പ്രശ്‌നമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ മധ്യനിരോധനവും ഗോ വധം നിരോധിക്കലും രാജ്യത്ത് കൊണ്ടുവരണമെന്നും രാംദേവ്.