ശ​ബ​രി​മ​ല​;സ്വ​ർ​ണ​ത്തി​ൽ കു​റ​വെന്നു ഉദ്യോഗസ്ഥർ നിർമ്മിച്ച കള്ളക്കഥ – ദേ​വ​സ്വം ബോ​ർ​ഡ് പ്രസിഡന്റ്

sabarimala

ശ​ബ​രി​മ​ല​യി​ൽ വ​ഴി​പാ​ടാ​യി കി​ട്ടി​യ സ്വ​ർ​ണ​ത്തി​ലും വെ​ള്ളി​യി​ലും കു​റ​വി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. പ​ത്മ​കു​മാ​ർ. ഒ​രു ത​രി സ്വ​ർ​ണം പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല. എ​ല്ലാ​ത്തി​നും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ത്തി​ൽ കു​റ​വു​ണ്ടെ​ന്ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ച​രി​പ്പി​ച്ച​താണ്.

മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​തി​നു പി​ന്നി​ൽ. ദേ​വ​സ്വം ബോ​ർ​ഡി​നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ​ത്മ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വർണം അടക്കം വിലപ്പിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥർ പുതിയ ആൾ വരുമ്പോൾ കൃത്യമായി ചുമതല കൈമാറുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണത്തിൽ കുറവ് ഒന്നും ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥർ വരുമ്പോൾ പഴയ ആൾ സ്വർണത്തിന്‍റെ കണക്കുകൾ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് വർഷമായി അത് നടക്കുന്നില്ല. പരിശോധനയിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.