ടാറ്റ മോട്ടോഴ്സിന്റെ ചെറിയ കാറായ നാനോയ്ക്ക് പുതിയ പതിപ്പെത്തുന്നു. ടാറ്റയുടെ പുതിയ മോഫ്‌ലക്സ് പ്ലാറ്റ്ഫോമില്‍ ഈ ചെറു ഹാച്ച്ബാക്കിനെ ഇറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പുറത്തിറക്കിയ സ്പോര്‍ട്സ് കാര്‍ ടാമോ റെയ്സ്മോയുടെ അതെ പ്ലാറ്റ്ഫോമിനെ മാതൃകയാക്കികൊണ്ട് ഒരു ഇലക്ട്രിക് കാറായിരിക്കും പുത്തന്‍ നാനോ. പെര്‍ഫോമന്‍സ് കാറുകള്‍ക്കായി ടാറ്റ രൂപപ്പെടുത്തിയ പ്ലാറ്റ്ഫോമിലാണ് ഈ ഇലക്ട്രിക് കാര്‍ എത്തുന്നത് എന്നുള്ള സവിശേഷത കൂടിയുണ്ട്. ടാറ്റ അടുത്തിടെ സി-ക്യൂബ് എന്ന പേരിലുള്ളൊരു ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ചിരുന്നു. ഈ വാഹനം തന്നെയായിരിക്കും ഇലക്ട്രിക് നാനോയായി പുറത്തിറങ്ങുക. നിലവിലെ നാനോയിലേതു പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ ഇലക്ട്രിക് കാറിലുണ്ടായിരിക്കുന്നതായിരിക്കും. പതിവ് ടാറ്റ വാഹനങ്ങളില്‍ നിന്നും സ്മാര്‍ട്ട് കാറായിട്ടായിരിക്കും ഈ ഹാച്ച്ബാക്ക് എത്തിച്ചേരുക.
നാനോയ്ക്ക് പുതിയ ഇലക്ട്രിക് കാര്‍
RELATED ARTICLES