ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിപ്പെരുന്നാൾ

0
48


ന്യൂജേഴ്‌സി ക്ലിഫ്റ്റൻ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ തോമ്മാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2017 ജൂലൈ 1,2 (ശനി ,ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു ശനിയാഴ്ച സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കുന്നതാണ്. റ്റോബി മണിമലേത്ത് വചന പ്രഭാഷണം നടത്തും. തുടർന്ന് അമ്പടാ തിയറ്റേഴ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച്ച അഭിവന്ദ്യ സിൽവാനോസ്‌ ആയൂബ്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഭക്തിനിർഭരമായ റാസയോടെയും പെരുന്നാൾ സമാപിക്കുന്നതാണ്.

കൊടിയേറ്റ്

ജൂൺ പതിനെട്ട് ഞായറാഴ്ച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പെരുന്നാളിനു കൊടിയേറി. ഫാ. ജോസ് പരതോടത്തിൽ, ഫാ. തോമസ് എബ്രഹാം ളാഹയിൽ തുടങ്ങിയവർ കൊടിയേറ്റ് കർമ്മത്തിനു മുഖ്യകാർമികത്വം വഹിച്ചു. ഈ വർഷത്തെ പെരുന്നാൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഷാജു & സിൽവി മണിമലേത്ത് കുടുംബമാണ്. ഇടവക ജനറൽ സെക്രട്ടറി കൊച്ചുമോൻ തോമസ് മാമ്മൂട്ടിൽ , ഇടവക ട്രസ്റ്റി രാജു വടക്കേമണ്ണിൽ  , ജോയിന്റ് സെക്രട്ടറി വിനീത്‌ കണ്ണാത്തുമുറിയിൽ , കമ്മറ്റിയഗംങ്ങളായിട്ടുള്ള റോക്കി മർക്കോസ് , ഡോഫിൻ വട്ടത്തിൽ, ബിനീഷ് ജോർജ്, റ്റിബി മള്ളുശ്ശേരിൽ, ഷാജു മണിമലേത്ത് തുടങ്ങിയവർ പെരുന്നാളിന്റെ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.