Saturday, April 27, 2024
HomeKeralaഅടൂര്‍ റവന്യു ടവറിനു സമീപം അമിതവേഗത്തിലായിരുന്ന ബസ്സ്‌ മറിഞ്ഞ് 2 പേര്‍ മരിച്ചു

അടൂര്‍ റവന്യു ടവറിനു സമീപം അമിതവേഗത്തിലായിരുന്ന ബസ്സ്‌ മറിഞ്ഞ് 2 പേര്‍ മരിച്ചു

അടൂര്‍ റവന്യു ടവറിനു സമീപം സ്വകാര്യ ബസ്സ്‌ മറിഞ്ഞ് 2 പേര്‍ തല്‍ക്ഷണം മരിച്ചു. പറക്കോട് നെടുമണ്‍ സ്വദേശികളായ ശ്യാം കുമാര്‍, ശില്പ എന്നീ ദമ്ബതികളാണ് മരിച്ചത്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങിവരുമ്ബോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.

ഇന്ന് മൂന്നരയോടെയായിരുന്നു അപകടം. മാവേലിക്കര നിന്നും അടൂര്‍ വഴി മണ്ണടി പോകുന്ന മോര്‍ണിംഗ് സ്റ്റാര്‍ ബസ്സാണ് അപകടത്തിലപെട്ടത്. മരിച്ച രണ്ടുപേരും വഴിയാത്രക്കാരാണ്. ഇരുവരെയും ബസ്സിനടിയില്‍ നിന്നും വാഹനം ഉയര്‍ത്തി എടുക്കുകയായിരുന്നു. ബസ്സ്‌ അമിതവേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments