Monday, May 6, 2024
HomeKeralaഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സിന് ആശയകുഴപ്പം

ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സിന് ആശയകുഴപ്പം

തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളില്‍പ്പെട്ട ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സിന് ആശയകുഴപ്പം. ഗോള്‍ഡന്‍ കായലോരം നിര്‍മാതക്കള്‍ക്കതിരെ നേരത്തെ വിജിലന്‍സ് എടുത്ത കേസ് നിലനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ െൈക്രബ്രഞ്ചിന് കേസെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിവരം.

ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ ഹൗസിംഗ് എന്നിവയാണ് ഗോള്‍ഡന്‍ കായലോരം കൂടാതെ പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മറ്റു ഫ്‌ളാറ്റുകള്‍. ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കെതിരെ ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. തുടര്‍ന്ന് ഇത് സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

എന്നാല്‍ ഗോള്‍ഡന്‍ കായലോരം നിര്‍മാതാക്കള്‍ക്കെതിരെ ഫ്‌ളാറ്റുടമകള്‍ ആരും പരാതി നല്‍കാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്വമേധയ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തിരുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച കേസ് ഫയല്‍ കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിജിലന്‍സിന് കത്തു നല്‍കിയതായാണ് വിവരം.

ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, ആല്‍ഫ സെറിന്‍ നിര്‍മാതാവ് പോള്‍ രാജ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ കേസില്‍ അറസ്റ്റിലായ റിമാന്റിലാണ്. ജെയിന്‍ ഹൗസിംഗ് ഫ്‌ളാറ്റ് നിര്‍മാതാവിനെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു.ഇദ്ദേഹത്തെ തേടി പോലിസ് ചെന്നൈയിലെ ഓഫിസില്‍ എത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്തിയിരുന്നുല്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ആല്‍ഫ് സെറിന്‍ നിര്‍മാതാവ് പോള്‍ രാജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുകണ്ടുകെട്ടാനും ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാര തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്വത്തുകണ്ടു കെട്ടാനുള്ള നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments