Friday, April 26, 2024
Homeപ്രാദേശികംപത്തനംതിട്ട ഡിസിസിക്ക് വീഴ്ച പറ്റിയെന്ന അടൂർ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്

പത്തനംതിട്ട ഡിസിസിക്ക് വീഴ്ച പറ്റിയെന്ന അടൂർ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്

കോന്നി ഉപതിരഞ്ഞെടുപ്പിൽ പത്തനംതിട്ട ഡിസിസിക്ക് വീഴ്ച പറ്റിയെന്ന മുൻ എംഎൽഎ അടൂർ പ്രകാശിന്റെ ആരോപണം തള്ളി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ഡിസിസിക്ക് വീഴ്ച പറ്റിയെന്ന് തനിക്ക് തോന്നുന്നില്ല. വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും ബാബു ജോർജ് പറഞ്ഞു.

തോൽവിയെ കുറിച്ച് പഠിക്കേണ്ടതാണ്. സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. തീരുമാനമെടുത്തതെല്ലാം കെപിസിസിയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ബന്ധപ്പെട്ട യോഗങ്ങളിൽ പറയും.

കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ കമ്മിറ്റിക്കായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രചാരണത്തിനായി ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിനെന്നപ്പോലെ ആ കമ്മിറ്റിയുടേയും ഉത്തരവാദിത്തത്തിലാണ് പ്രചാരണം നടത്തിയതെന്നും ബാബു ജോർജ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments