Sunday, October 13, 2024
HomeNationalറിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 1.15ബില്യന്‍ സ്വര്‍ണം വിറ്റു

റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 1.15ബില്യന്‍ സ്വര്‍ണം വിറ്റു

റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 1.15ബില്യന്‍ സ്വര്‍ണം വിറ്റു. 1991ന് ശേഷം ആദ്യമായാണ് കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വിറ്റഴിക്കാനുള്ള തീരുമാനം എടുത്തത്. നേരത്തെ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍കാരിന് നല്‍കിയിരുന്നു. സ്വര്‍ണം വില്‍ക്കാനുള്ള അസാധാരണ നടപടിയില്‍ പ്രതിഷേധവും ശക്തമായി. മോഡി സര്‍ക്കാര്‍ പാപ്പരായോ എന്ന് സീതാറാം യെച്ചൂരി ചോദിച്ചു.

2017 നവംബറിന് ശേഷം കരുതല്‍ശേഖരത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് കൂട്ടാനുള്ള നടപടികളാണ് റിസര്‍വ്ബാങ്ക് സ്വീകരിച്ച്‌ പോന്നിരുന്നത്. അതിനിടിയിലാണ് കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണ്ണം വില്‍ക്കാനുള്ള റിസര്‍വ് ബാങ്കിന്റെ അസാധാരണ നടപടി. റിസര്‍വ് ബാങ്കിന്റെ സാമ്ബത്തിക വര്‍ഷ ആരംഭമായ ജൂലൈയ്ക്ക് ശേഷം ഇന്ത്യ 5.1 ബില്യണ്‍ ഡോളര്‍ സ്വര്‍ണ്ണം വാങ്ങി. എന്നാല്‍ പിന്നാലെ 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണ്ണം ആര്‍ബിഐക്ക് വില്‍ക്കേണ്ടി വന്നു.

ആര്‍ബിഐയുടെ വീക്കിലി സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ഡാറ്റയിലാണ് ഈ വിവരം വ്യക്തമാക്കുന്നത്.. രാജ്യം കടുത്ത സാപത്തീക പ്രതിസന്ധി നേരിട്ട 1991 ല്‍ 67 ടണ്‍ സ്വര്‍ണ്ണം സ്വിറ്റസര്‍ലന്റ് യൂണിയന്‍ ബാങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ഇന്ത്യക്ക് പണയം വെക്കേണ്ടി വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സ്വര്‍ണ്ണം വില്‍ക്കാനുള്ള നടപടി ആര്‍ബിഐ സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു.

ഒക്ടോബറിലെ കണക്ക് അനുസരിച്ച്‌ ആര്‍ബിഐയുടെ ശേഖരത്തില്‍ 26.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണമാണ് ഉള്ളത് . സ്വര്‍ണം വിറ്റതായുള്ള വാര്‍ത്ത പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ വിമര്‍ശനവും ശക്തമായിട്ടുണ്ട്. മോദി സര്‍ക്കാര്‍ പാപ്പരായോ എന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്ററിലൂടെ ചോദിച്ചു. ജനങ്ങളുടെ പണമെടുത്ത് മോദി സര്‍ക്കാര്‍ അസത്യവും അജണ്ടകളും പ്രചരിപ്പിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments