Saturday, December 14, 2024
HomeKeralaപിണറായി ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും പടത്തലവനാണെന്ന് എ.കെ. ആന്റണി

പിണറായി ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും പടത്തലവനാണെന്ന് എ.കെ. ആന്റണി

പിണറായി ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും പടത്തലവനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകള്‍ എക്കാലത്തും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ഒളിക്കാനില്ല. ബിജെപിക്കും ആര്‍എസ്‌എസിനും വെള്ളവും വളവും നല്‍കുന്നത് ആന്റണിയാണെന്ന പിണറായിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് അവസരം നല്‍കിയത് മുഖ്യമന്ത്രിയാണ്. മണ്ഡലകാലം മുഴുവന്‍ ശബരിമല സംഘര്‍ഷ ഭൂമിയാക്കാനാണ് ഇവരുടെ ലക്ഷ്യം . സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടത് മറയ്ക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി കളിക്കുന്നത്. ബി.ജെ.പിയില്‍ നിന്നും നരേന്ദ്രമോദിയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കണമെന്നാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ആന്റണി പറഞ്ഞു . കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായ ടി.ഡി.പിക്ക് പോലും അങ്ങനെയുള്ള ചിന്ത ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും മനസ്സിലാവാത്തത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments