Monday, November 4, 2024
HomeKeralaനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കുന്നു; തിരക്കഥ ആളൂർ,സംവിധാനം സലിം ഇന്ത്യ

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കുന്നു; തിരക്കഥ ആളൂർ,സംവിധാനം സലിം ഇന്ത്യ

മലയാളം ചലച്ചിത്ര ലോകത്ത് വലിയ വിവാദങ്ങൾക്കു തിരി കൊളുത്തിയ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കുന്നു. പേര് അവാസ്തവം . സംവിധാനം സലിം ഇന്ത്യ. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂരിന്റേതാണ് തിരക്കഥ ചിത്രത്തിന്‍റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കൊച്ചിയില്‍ പറഞ്ഞു. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതാനാണ് ദിലീപ് സിനിമയില്‍ അതിഥി താരമായെത്തും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ മറ്റൊരു ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിടേണ്ടി വന്നത് ദിലീപിനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments