Wednesday, December 11, 2024
HomeKeralaഎന്‍റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തലയില്‍ കമിഴ്ത്തും-ഹനാൻ

എന്‍റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തലയില്‍ കമിഴ്ത്തും-ഹനാൻ

ഇനിയും എന്‍റെ പിന്നാലെ ഒളിഞ്ഞ് നോക്കാൻ വന്നാൽ തലയിൽ കൂടി മീൻവെള്ളം ഒഴിക്കുമെന്ന് ഹനാൻ. മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. സ്വര്‍ണ്ണം ഉപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ദേ ഹുക്കാ. ചിലര്‍ പിന്നാലെ കൂടിയിരിക്കുകയാണ്. ദാരിദ്രമല്ല, പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്. അത്തരം ജോലികള്‍ ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ചെയ്ത് പോരുന്നു. ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. അഭിനയിക്കാനും, പാടാനും അവസരം ലഭിച്ചു. ഇതിന്‍റെ ചര്‍ച്ചക്കായി എന്നെ ഹോട്ടലില്‍ വിളിച്ചാല്‍ ഞാന്‍ മീന്‍ വില്‍പ്പനക്കാരിയാണ്, എനിക്ക് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാകുമൊ ഞാനും സ്റ്റാര്‍ ഹോട്ടലൊക്കെ കണ്ടോട്ടേ ചേട്ടാ. പല സ്ഥലങ്ങളിലും പോകുമ്പോ കൗതുക൦ തോന്നി പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷ൦ മാത്രം. കൂടാതെ പലരു൦ അവിടേ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് എന്‍റെ ജീവിത രീതിയാണ് പ്രശ്‌നം. ഞാന്‍ പട്ടിണി കിടക്കുന്നത് കണ്ടാലെ അവര്‍ക്കൊരു ആശ്വാസമുള്ളു. പിന്നെ മീന്‍ വില്പന അത്ര മോശം പണിയല്ലട്ടോ. അതിനൊരു തൊട്ടുകൂടായ്മയുമില്ല. എല്ലാ ജോലികള്‍ക്കും അതിന്റേതായ മഹത്വമുണ്ട്. പിന്നെ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ല. പിന്നെ മഞ വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന മലയാളിവാ൪ത്ത എന്ന് പേരുളള ഓണ്‍ലൈന്‍കാരുടെ പണിയും കലക്കിയിട്ടുണ്ട്. നല്ല റേറ്റിങ് കിട്ടിയല്ലോ അല്ലേ… ഇനിയും എന്‍റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും….

RELATED ARTICLES
- Advertisment -

Most Popular

Recent Comments