ബിജെപി നേതാവ് കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കാണ് സുരേന്ദ്രനെ മാറ്റുന്നത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണിത്. അതേസമയം, ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിച്ചിരുന്നു. എസ്പിയെ ഫെയ്‌സ്ബുക്കില്‍ ആക്ഷേപിച്ച കേസിലാണ് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു. എന്നാല്‍, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കൂ.
ബിജെപി നേതാവ് കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി
RELATED ARTICLES