മത്സ്യത്തൊഴിലാളി രജിസ്‌ട്രേഷന്‍

ജില്ലയിലെ എല്ലാ അംഗീകൃത മത്സ്യത്തൊഴിലാളികളും കേരള ഉള്‍നാടന്‍ മത്സ്യബന്ധനവും ജലകൃഷിയും ആക്ട് അനുസരിച്ചുള്ള മത്സ്യബന്ധന ലൈസന്‍സും മത്സ്യബന്ധന ഉപകരണങ്ങളായ വള്ളം, വല എന്നിവയുടെ രജിസ്‌ട്രേഷനും എടുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  ഇതിനായി കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറ ഫാം ഓഫീസില്‍ ഡിസംബര്‍ അഞ്ചിന് ഒറ്റത്തവണ ക്യാമ്പ് നടത്തും. ഈ അവസരം ജില്ലയിലെ എല്ലാമത്സ്യ തൊഴിലാളികളും പ്രയോജനപ്പെടുത്തണം