Friday, May 3, 2024
HomeKeralaഷാജി പാപ്പനും മുണ്ടും ഹിറ്റായി

ഷാജി പാപ്പനും മുണ്ടും ഹിറ്റായി

മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട്‌-2 തിയേറ്ററുകളിൽ തകർത്തോടുമ്പോൾ, നാടെങ്ങും ഷാജിപ്പാപ്പന്റെ മുണ്ടും സൂപ്പര്‍ ഹിറ്റാണ്. ഷാജി പാപ്പനെ പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ അടിപൊളി കളര്‍ കോമ്പിനേഷന്‍ മുണ്ടും. ഇരുവശങ്ങളിലുമായി ചുവപ്പും -കറുപ്പും കലര്‍ന്നു വരുന്ന മുണ്ടാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ താരം. ഷാജി പാപ്പനും മുണ്ടും ഹിറ്റായതോടെ സീസൺ മുന്നിൽ കണ്ട്‌ വ്യാപാരികളും മുണ്ടിന്റെ വിപണി മുതലെടുത്തിരിക്കുകയാണ്. എടുത്തു വെച്ച സ്റ്റോക്ക്‌ മുഴുവന്‍ ചുരുങ്ങിയ ദിവസം കൊണ്ട്‌ വിറ്റഴിഞ്ഞു എന്നാണു വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ സിനിമ ഹിറ്റ്‌ ആയതോടെ ദിവസവും മുണ്ടുകൾ അന്വേഷിച്ച്‌ വരുന്നവരുടെ എണ്ണം കൂടുകയാണെന്ന് കോഴിക്കോട് പുറമേരി ഹൈ മാക്സ് മെന്‍സ് വെയര്‍ നടത്തുന്ന ബിനോയ്‌ പറയുന്നു. മുന്‍പ് പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ നിവിന്‍ പോളിയുടെ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഇതാ അതിനു സമാനമായി ട്രെന്‍ഡ് ആയിരിക്കുകയാണ് ഷാജി പാപ്പന്‍ മുണ്ടുകള്‍. എന്തായാലും ആട്‌-2 പ്രേക്ഷകർ ഏറ്റെടുത്തത്‌ പോലെ മുണ്ടും പ്രേക്ഷകർ ഏറ്റെടുത്തത്‌ പിന്നണിപ്രവർത്തകർക്ക്‌ സന്തോഷമുണ്ടാക്കുന്ന കാര്യംതന്നെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments