Friday, May 3, 2024
HomeKeralaതീവണ്ടികളില്‍ ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ നിന്നും പണം പിരിക്കുന്നുവെന്നു പരാതി

തീവണ്ടികളില്‍ ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ നിന്നും പണം പിരിക്കുന്നുവെന്നു പരാതി

സംസ്ഥാനത്തെ തീവണ്ടികളില്‍ ഭിന്നലിംഗക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരില്‍ നിന്നും അന്യായ പണപിരിവ് നടത്തുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ യാത്രക്കാരുടെ കരണത്തടിക്കുകയും കൂര്‍പ്പിച്ച നഖം കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും ഇവരുടെ പീഡനങ്ങള്‍ക്ക് ഇരയാകാറുണ്ട്. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുമെന്നും പരാതിയില്‍ പറയുന്നു. മിനിമം പത്ത് രൂപയെങ്കിലും നല്‍കാതിരുന്നാല്‍ അസഭ്യം പറയുമെന്നും പരാതിയുണ്ട്. മുമ്പ് സംസ്ഥാനത്തിനു പുറത്തു മാത്രം പിരിവ് നടത്തിയിരുന്ന ഭിന്നലിംഗക്കാര്‍ സംസ്ഥാനത്തിനകത്തും പിരിവ് ആരംഭിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയും റയില്‍വേ ഡിവിഷണല്‍ മാനേജരും ദക്ഷിണ റയില്‍വേ പോലീസ് എസ്പിയും മൂന്നാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments