മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരു കോടിയിലധികം ആളുകളുമായി ഒരേസമയം സംവാദിക്കുന്നു

modi visit

ഫെബ്രുവരി 28ന് ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരുകോടിയിലധികം ആളുകളുമായി ഒരേ സമയം സംവാദം നടത്തുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം ആളുകളുമായി ഒരേസമയം സംവദിക്കുന്നത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുളള വ്യക്തികള്‍,പാര്‍ട്ടി പ്രവര്‍ത്തകര്‍,വൊളണ്ടിയര്‍മാര്‍ എന്നിവരുമായി 15000 കേന്ദ്രങ്ങളിലൂടെയാണ് പ്രധാനമന്ത്രി സംവദിക്കുന്നത്.കേരളത്തില്‍ 180 കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ സംവാദത്തിന്‍റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും മെഗാസംവാദത്തിന്‍റെ സംസ്ഥാന ഇന്‍ചാര്‍ജുമായ വി.കെ.സജിവന്‍ അറിയിച്ചു.