2021-ഓടെ ആഗോളതലത്തില്‍ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് തൊഴില്‍ രംഗത്തെ വിദഗ്ധര്‍. 2021ഓടെ ഓട്ടോമേഷന്‍ കാരണം ലോകവ്യാപകമായി ഓരോ പത്ത് തൊഴിലിലും നാലെണ്ണം വീതം നഷ്ടമാകുമെന്നാണ് പീപ്പിള്‍സ്‌ട്രോംഗ് സിഇഒയും സ്ഥാപകനുമായ പങ്കജ് ബന്‍സാല്‍ പറയുന്നത്. ഓട്ടോമേഷന്‍ കാരണം ഇന്ത്യയില്‍ 23 ശതമാനം തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ബന്‍സാല്‍ പറയുന്നു.
നിലവില്‍ ഓരോ വര്‍ഷവും വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ച് 5.5 മില്യണ്‍ തൊഴിലവസരങ്ങളാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്നത്. പക്ഷെ, ഈ തൊഴിലുകള്‍ ഓട്ടോമേഷനിലൂടെ നികത്തപ്പടുകയും തൊഴില്‍ സാധ്യതകള്‍ കുറയുകയും ചെയ്യുന്നു. അതായത് അഞ്ച് വര്‍ഷം മുന്‍പ് 1,500 പേര്‍ ചെയ്തിരുന്ന അതേ തൊഴില്‍ ഇന്ന് 500-പേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ ഓട്ടോമേഷനിലേക്ക് മാറിയെന്നാണ് കെല്ലി ഒസിജി ഇന്ത്യ ഡയറക്ടര്‍ ഫ്രാന്‍സിസ് പടമാഡന്‍ പറയുന്നത്.
ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് മിഡ് മാര്‍ക്കറ്റ് വിഭാഗത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പുതിയ തൊഴിലുകള്‍ കൈകാര്യം ചെയ്യാനാവശ്യമായ പരിശീലനം നല്‍കി തൊഴില്‍ശക്തിയെ പ്രാപ്തമാക്കണമെന്നുമാണ് ബന്‍സാല്‍ അഭിപ്രായപ്പെടുന്നത്.
ഓട്ടോമേഷനുമായി ബന്ധപ്പെട്ട് അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ പ്രത്യക്ഷമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ്, ഓട്ടോമൊബീല്‍സ്, ഐടി, ബാങ്കിംഗ്, ഐടിഇഎസ്, സെക്യൂരിറ്റി സര്‍വീസസ്, കാര്‍ഷികം തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ആദ്യ ഘട്ടത്തില്‍ ഓട്ടോമേഷന്‍ സ്വാധീനം ചെലുത്തുക.
ഉയര്‍ന്ന കായിക ശേഷിയും ബൗദ്ധിക ഇടപാടുകളും ആവശ്യമുള്ള എല്ലാതരം ജോലികള്‍ക്കുമായിരിക്കപ ഇത് തിരിച്ചടിയാവുക. ഓട്ടോമേഷന്‍ എല്ലാ തൊഴിലവസരങ്ങളും ഇല്ലാതാക്കില്ലെന്നും താഴെതട്ടിലുള്ള ജോലികള്‍ കുറയുകയും പകരം പുതിയ തൊഴിലുകള്‍ ഉണ്ടാവുകയും ചെയ്യുമെന്നുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഓട്ടോമേഷന്‍ വരുന്നു ആഗോളതലത്തില്‍ 40 ശതമാനം തൊഴില്‍ അവസരങ്ങള്‍ കട്ടപ്പുക
RELATED ARTICLES