പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറും വിവാദത്തില്‍

plus one

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറും വിവാദത്തില്‍. പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവെന്നതാണ് വിവാദത്തിനിടയാക്കിയത്.
കഴിഞ്ഞ 21നാണ് പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ കഴിഞ്ഞത്. ഇതില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളും മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ വന്ന അതേ ചോദ്യങ്ങളാണ്. കൂടാതെ എട്ട് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സമാന സ്വഭാവമുള്ളതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയായിരുന്നു മോഡല്‍ പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്.