‘ജയലളിതയുടെ മകനെ’ അറസ്റ്റ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

jayalalitha

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ച തിരുപ്പൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജയലളിതയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്ന് ഇയാള്‍ കോടതിയില്‍ അറിയിച്ചു. ഇവര്‍ ഒപ്പിട്ട വില്‍പത്രവും കൃഷ്ണമൂര്‍ത്തി ഹാജരാക്കിയിരുന്നു.

ഇവ വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.