Friday, April 26, 2024
HomeKeralaപരീക്ഷ കഴിഞ്ഞു ഓട്ടോറിക്ഷയിൽ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ അപകടത്തിൽ മരിച്ചു

പരീക്ഷ കഴിഞ്ഞു ഓട്ടോറിക്ഷയിൽ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ അപകടത്തിൽ മരിച്ചു

മേലുകാവിന് സമീപം ദീപ്തി ജങ്ഷനില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാരായ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മടക്കത്താനം സ്വദേശി ആനന്ദ്, വെള്ളിയാമറ്റം സ്വദേശി അലന്‍, എന്നിവരാണ് മരിച്ചത്. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ചിന്‍, ഹരീഷ്, ഷെഫിന്‍, ജോസ്, അലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ ഭരണങ്ങാനം പള്ളിയിലേയ്ക്ക് പോകുമെന്നാണ് കുട്ടികള്‍ രാവിലെ വീട്ടില്‍ പറഞ്ഞിരുന്നത്. ഇറക്കത്തില്‍ വളവു തിരിഞ്ഞതോടെ നിയന്ത്രണം വിട്ട വാഹനം സമീപത്തെ മതിലില്‍ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments