Wednesday, May 1, 2024
HomeKeralaകടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ രേഖ മാര്‍ക്ക് ചെയ്യണം: ജില്ലാ...

കടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ രേഖ മാര്‍ക്ക് ചെയ്യണം: ജില്ലാ കളക്ടര്‍

അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന എല്ലാകടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഒരു മീറ്റര്‍ അകലം പാലിക്കുന്നതിനായി രേഖകള്‍ മാര്‍ക്ക് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളുടെ മുന്‍വശത്ത് കടയുടമകള്‍ ഒരു മീറ്റര്‍ വീതം അകലം പാലിച്ച് രേഖകള്‍ വരയ്ക്കണം. ഇത് കടയുടമകള്‍ ഉറപ്പുവരുത്തണം.  കടകളില്‍ ഒരു മീറ്റര്‍ അകലത്തില്‍ രേഖ അടയാളപെടുത്തിയിട്ടുണ്ടോയെന്നുതഹസിദാര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കും.  രേഖ അടയാളപ്പെടുത്താത്ത കടകളും കടയിലെത്തുന്നവര്‍ കൃത്യ അകലം പാലിക്കുന്നില്ലെന്നും ശ്രദ്ധയില്‍പെട്ടാല്‍ കട അടച്ചു പൂട്ടും.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു മീറ്റര്‍ അകലത്തില്‍ രേഖകള്‍ വരക്കുന്നത് ഉറപ്പുവരുത്തേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് രേഖപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പു വരുത്തി ഡി.ഡി.പിക്ക് റിപോര്‍ട്ട് നല്‍കണം. അവശ്യസാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഒരു മീറ്റര്‍ അകലം പാലിച്ച് രേഖ വരക്കുന്നതിനായി മാതൃകാ ചിത്രവും ജില്ലാ ഭരണകൂടം പുറത്തിറക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments