ആര്‍എസ് എസിന്‍റെ ഭക്ഷണസ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബീഫ് ഫെസ്റ്റ്.
നാളെ 210 ഏരിയ കേന്ദ്രങ്ങളില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞു.