Thursday, May 2, 2024
HomeNationalബിജെപി -ശിവസേന സഖ്യം തകര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍: ബിജെപി മന്ത്രി

ബിജെപി -ശിവസേന സഖ്യം തകര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍: ബിജെപി മന്ത്രി

അടുത്ത വിവാദത്തിന് തിരുകൊളുത്തി മുതിര്‍ന്ന ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍. ബിജെപി – ശിവസേന സഖ്യം തകര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍. പറഞ്ഞു. നേതാവിന്റെ പ്രസ്താവനയില്‍ ഞെട്ടി പ്രവര്‍ത്തകരും.മണ്ടത്തരങ്ങളുമായി ബിജെപി മന്ത്രിമാര്‍ കളം കൊഴുപ്പിക്കുമ്ബോഴാണ് സ്വന്തം പാര്‍ട്ടിക്കിട്ട് കുത്തി ഒരു മന്ത്രി കൂടി രംഗത്ത് വന്നത്.ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ബിജെപി നിര്‍ബന്ധിതമായിരിക്കുകയാണ്. ആ സഖ്യം തകര്‍ന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ കോലാപുരില്‍ മാധ്യമങ്ങളോടു പറഞ്ഞു.നാളെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാല്‍ഘര്‍ മണ്ഡലത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ‘തെറ്റായ രാഷ്ട്രീയ’മാണ് കളിച്ചത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ഉദ്ധവ് ആണെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിജെപിയും ശിവസേനയും യോജിച്ച്‌ ഒരു തിരഞ്ഞെടുപ്പിനെപ്പോലും നേരിട്ടിട്ടില്ലെന്നും പാട്ടീല്‍ പറഞ്ഞു.ജനുവരിയില്‍ ബിജെപി സിറ്റിങ് എംപി ചിന്താമന്‍ വാനഗയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകന്‍ ശ്രീനിവാസ് വാനഗയാണ് ശിവസേനയ്ക്കായി ജനവിധി തേടുന്നത്. ബിജെപിയോട് ആലോചിക്കാതെയാണ് ശിവസേന സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. രജേന്ദ്ര ഗാവിത്താണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments