Tuesday, May 7, 2024
HomeNationalപെട്രോൾ വില വീണ്ടും ഉയരുന്നു

പെട്രോൾ വില വീണ്ടും ഉയരുന്നു

തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില ഉയര്‍ന്ന് തന്നെ. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇന്ന് ലിറ്ററിന് 80. 87 രൂപയായും ഡീസലിന് 73.50 രൂപയായും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 82.33 രൂപയും ഡീസലിന് 74.94 രൂപയായുമാണ് വര്‍ധിച്ചത്. കോഴിക്കോട് പെട്രോളിന് 81.25 രൂപയും ഡീസലിന് 73.86 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്കുകള്‍.വില വര്‍ധിക്കുമ്ബോഴും നികുതി കുറയ്ക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പെട്രോള്‍, ഡീസല്‍ വര്‍നയ്ക്ക് ഏതാനും ദിവസങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു . എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.തുടര്‍ച്ചയായ ഈ വില വര്‍ദ്ധനവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖല എണ്ണകമ്ബനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments