ഉത്തർ പ്രദേശ് സർക്കാറിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയമായിരുന്നെന്നും താൻ സംതൃപ്തനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ക്രമസമാധാന പാലനത്തിനും തന്റെ സർക്കാർ നല്ല പരിഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് 100 ദിവസം തീരെ അപര്യാപ്തമാണ്. എന്നാൽ സംസ്ഥാനത്തെ വികസനത്തിന്റെ വഴിയെ നയിക്കുന്നതിന് തുടക്കം കുറിക്കാൻ ഇൗ ദിവസങ്ങൾ കൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആദിത്യനാഥും രണ്ട് ഉപമുഖ്യമന്ത്രിമാരും 44 മന്ത്രിമാരും ചേർന്നാണ് സംസ്ഥാന ഭരണം നടത്തുന്നത്. സമൂഹത്തിൽ എല്ലാവർക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പക്ഷഭേദം കാണിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.