ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ കോൺഗ്രസ് നേതാക്കൾ പരിഹസിച്ചു. മുസ്ലിം വിരോധത്തിൽ സമാന ചിന്താഗതിക്കാരായ രണ്ട് മാനസിക രോഗികളുടെ സംഗമമാണ് നടന്നതെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ദൈവം അമേരിക്കയെയും തന്റെ രാജ്യത്തെയും രക്ഷിക്കട്ടെ എന്നും ഷീല ദീക്ഷിത് ട്വീറ്റ് ചെയ്തു.
മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ലെന്ന് കോൺഗ്രസ് വാക്താവ് മനീഷ് തിവാരി പ്രതികരിച്ചു. സംയുക്ത പ്രസ്താവനയിൽ പുതുതായി ഒന്നുമില്ലെന്നും തിവാരി പറഞ്ഞു.
തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കുെമന്ന് മോദിയും ട്രംപും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ത്രിരാഷ്ട്ര സന്ദർശനത്തിെൻറ ഭാഗമായാണ് മോദി അമേരിക്കയിലെത്തിയത്.