കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അരയ്ക്ക് മേലോട്ടും കീഴോട്ടും വെട്ടിനുറുക്കിയ ശരീരം പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. എന്നാല്‍ ശരീരത്തിന്റെ തല കണ്ടെത്താനായിട്ടില്ല.
റോഡിമു സമീപത്തെ ആളൊഴിഞ്ഞ പുറയിടത്താണ് ചാക്കില്‍ കെട്ടിയ മൃതദേഹം കണ്ടെടുത്തത്. കോഴി മാലിന്യമാണ് ചാക്കിലെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കാലുകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ ചാക്കില്‍ നിന്നും കാവിമുണ്ടും ഷര്‍ട്ടും പോലീസ് കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം ആസ്പത്രിയിലേക്ക് മാറ്റി.