വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നിയമം കൈയ്യിലെടുക്കുന്നവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ദൈവവും ദേരാ സച്ചാ സൗദയുടെ തലവനുമായ ഗുര്‍മീത് രാം റഹിമിനെ ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനായി വിധിച്ചതിനെ തുടര്‍ന്ന് അനുയായികള്‍ കലാപം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന.വിശ്വാസത്തിന്റെ പേരിലായാലും, രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും രാജ്യത്ത് നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
രാം റഹീം സിങ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ ഉത്തരേന്ത്യയില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പഞ്ചാബ്ഹരിയാന ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ മാത്രമല്ലെന്ന് കോടതി പറഞ്ഞിരുന്നു. ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേയെന്ന് ചോദിച്ച കോടതി, മോദിക്ക് കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.
വിശ്വാസത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ വെറുതെ വിടില്ല -മോദി
RELATED ARTICLES