രാവിലെ പതിവ് പോലെ ജോലിക്കായും പ്രഭാത സവാരിക്കായുമായി ഇറങ്ങിയവര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ലണ്ടനിലെ ട്രാഫോള്‍ഗര്‍ നഗരത്തിലെ ഒരു ഭാഗത്ത് പതിവില്ലാതെ ജനക്കൂട്ടം തടിച്ച് കൂടിയിരിക്കുന്നു. അടുത്തേക്ക് പോയി നോക്കിയാല്‍ കാണാം അവിടെ മനുഷ്യ മാംസം വില്‍പ്പനയ്ക്ക് വെച്ചൊരു ബോര്‍ഡും അതിനടുത്തായി 3 സ്ത്രീകള്‍ അടി വസ്ത്രം മാത്രം ധരിച്ച് ചോരയില്‍ കുളിച്ച് തറയില്‍ കിടക്കുന്നു. യുവതികളുടെ ശരീരത്തിന് മുകളില്‍ കൂടി പ്ലാസ്റ്റിക്ക് പൊതി കൊണ്ട് മൂടിയിട്ടുമുണ്ട്. കണ്ടാല്‍ ആരും ഞെട്ടി തരിച്ച് പോകുന്ന ദൃശ്യങ്ങള്‍ .പലരും ഭയത്തോടെ മുഖം തിരിച്ചു. എന്നാല്‍ വില്‍പ്പനക്കാരുടെ മുഖത്ത് യാതോരു ഭാവഭേദവുമില്ല. അവര്‍ ജനങ്ങളെ മനുഷ്യ മാംസം വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോഴാണ് ചുറ്റും കൂടി നിന്നവര്‍ക്ക് കാര്യത്തിന്‍െ കിടപ്പ് മനസ്സിലായിത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ മാംസ വില്‍പ്പനക്കാരോ തറയില്‍ കിടക്കുന്ന യുവതികള്‍ മരിച്ചവരോ ആയിരുന്നില്ല. പ്രദേശത്തെ മൃഗങ്ങളെ സ്‌നേഹിക്കുന്ന, വെജിറ്റേറിയന്‍ ഭക്ഷണ രീതി പിന്തുടരുന്ന ഒരു കൂട്ടം യുവതി യുവാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഒരു ബോധവല്‍ക്കരണ ശ്രമമായിരുന്നു ആ നാടകം. മൃഗങ്ങളോട് ക്രൂരത അരുതെന്നും അവരും ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളവരാണെന്നും കാണിക്കാനായിരുന്നു ചെറുപ്പക്കാരുടെ ശ്രമം