Monday, May 6, 2024
HomeKeralaയുവദമ്പതികൾ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണു മരിച്ചു

യുവദമ്പതികൾ സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണു മരിച്ചു

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവദമ്പതികൾ മരിച്ചു. അമ്മേരിക്കയിൽ താമസിക്കുന്ന വിഷ്‌ണുവും ഭാര്യ മീനാക്ഷിയുമാണ് മരിച്ചത്. ഇരുവർക്കും 29 വയസായിരുന്നു. കതിരൂർ ശ്രേയസ് ആശുപത്രി ഉടമ ബാവുക്കം വീട്ടിൽ ഡോ.എം.വി. വിശ്വനാഥന്‍റെയും ഡോ.സുഹാസിനിയുടെയും മകനാണ് വിഷ്‌ണു. കോട്ടയം യൂനിയൻ ക്ലബിന് സമീപത്തെ രാമമൂർത്തിയുടെയും ചിത്രയുടെയും മകളാണ് മീനാക്ഷി. ചെങ്ങന്നൂരിലെ എൻജിനീയറിങ് കോളെജിൽ സഹപാഠികളായിരുന്നു വിഷ്‌ണുവും മീനാക്ഷിയും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. ട്രക്കിങ് നടത്തുന്നതിനിടയിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിലാണ് കാൽവഴുതി ഇവർ കൊക്കയിലേക്ക് വീഴുന്നത്. മൃതദേഹത്തിൽ നിന്നും ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് മരിച്ചവർ ഇന്ത്യക്കാരാണെന്നു തിരിച്ചറിഞ്ഞത്. ഇന്നു പുലർച്ചെയാണ് കോൺസുലേറ്റിൽ നിന്നും മരണവിവരം കതിരൂരിലെ വീട്ടിൽ അറിയിക്കുന്നത്. സ്ഫോറ്റ്‌വെയർ എൻജിനീയറായ വിഷ്‌ണു ബുധനാഴ്‌ച ഓഫിസിലെത്തിയിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മരണവിവരമെത്തുന്നത്. വിഷ്‌ണുവിന്‍റെ സഹോദരൻ ജിഷ്‌ണു ഓസ്ട്രേലിയയിലെ മെൽബണിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments