500 രൂപയുടെ അസാധു നോട്ട് കൊടുത്താല്‍ 550 കിട്ടും

കൊല്‍ക്കത്തയിലെ ട്രേഡിങ് ഹബ് ബറാബസാര്‍ എന്ന സെല്‍ 500 ന്റെ അസാധു നോട്ട് കൊടുക്കുന്നവര്‍ക്ക് 550 രൂപയും 1000 ന്റെ അസാധു നോട്ട് കൊടുക്കുന്നവര്‍ 1100 രൂപയുമാണ് നല്‍കുന്നത്. 1000 ന്റെ പഴയ നോട്ട് നല്‍കുന്നവര്‍ക്ക് ഇവര്‍ 800, 850 രൂപയായിരുന്നു നേരത്തെ നല്‍കിയിരുന്നതത്. നഗരത്തിലെ അക്കൗണ്ടിങ് സ്ഥാപനങ്ങളെല്ലാം ഡിസംബര്‍ 31 മുന്‍പ് അവരുടെ രേഖകള്‍ എല്ലാം കാണിക്കേണ്ടതുണ്ട്. അത് കൃത്യമാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ വാങ്ങി കൃത്രിമം കാണിക്കുന്നത്. കാഷ് ഇന്‍ ഹാന്‍ഡ് ഹെഡിൽ ബാലന്‍സ് ഷീറ്റില്‍ കാണിക്കുന്ന തുക കൈവശമില്ലെങ്കില്‍ ആദായനികുതി വകുപ്പിനോട് വിശദീകരണം നൽകണം .
കഴിഞ്ഞ കുറേ കാലമായി കാഷ് ഇന്‍ ഹാന്‍ഡ് ഹെഡിൽ കാണിച്ച തുക ഇപ്പോള്‍ കാണിക്കാതെ വന്നാലുണ്ടാകുന്ന നടപടി ഭയന്നാണ് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഈ സെല്ലുകള്‍ അസാധു നോട്ടുകള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നത് എന്നാണ് അറിയുന്നത്.