തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി രാം മോഹന റാവു പറയുന്നു അമ്മയില്ലാതെ സുരക്ഷയില്ല ! ജയലളിത ഉണ്ടായിരുന്നെങ്കിൽ തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ ധൈര്യപ്പെടുകയില്ല .തോക്ക് ചൂണ്ടിയാണ് സിആര്‍പിഎഫ് തന്റെ വീട്ടില്‍ കയറിയതു എന്നും വലിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നും രാമ മോഹന റാവു ആരോപിക്കുന്നു . അദ്ദേഹം തന്റെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ നിയമവിരുദ്ധമായി ഒന്നും തന്നെ ആദായനികുതി വകുപ്പ് കണ്ടെത്തിയില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് പിന്തുണ അറിയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിച്ചു