Friday, April 26, 2024
HomeNationalഇന്ത്യയുടെ സാന്തയാണ് മോദിയെന്നു കേന്ദ്ര മന്ത്രി; കോൺഗ്രസ് കളിയാക്കി

ഇന്ത്യയുടെ സാന്തയാണ് മോദിയെന്നു കേന്ദ്ര മന്ത്രി; കോൺഗ്രസ് കളിയാക്കി

നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്തയാണെന്ന് പാർലമ​​െൻററി കാര്യ മന്ത്രി ആനന്ദ് കുമാർ. അദ്ദേഹം ജനത്തിന് നല്ല വാർത്തകൾ അറിയിക്കുന്നു. പുതിയ ഇന്ത്യക്ക് നല്ല വാർത്ത അറിയിക്കുന്ന പുതിയ സാന്തയാണ് നമോ. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ, പ്രധാനമന്ത്രി രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്- മാധ്യമപ്രവർത്തകരോട് മന്ത്രി വ്യക്തമാക്കി.മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മോദിയെ കളിയാക്കി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി രംഗത്തെത്തി. മോദി സമ്മാനങ്ങൾ നൽകുന്നതിനു പകരം സാധാരണക്കാര​​െൻറ പണം മോഷ്ടിക്കുകയാണെന്ന് തിവാരി കുറ്റപ്പെടുത്തി. ഇന്ത്യയിൽ വെളുത്ത താടിയുള്ള ഒരു വൃദ്ധൻ ജനങ്ങളുടെ പണം മോഷ്ടിക്കുകയാണെന്ന് അദ്ദേഹം  ട്വിറ്ററിൽ പരിഹാസ ശരം തൊടുത്തു വിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments