Saturday, May 4, 2024
HomeKeralaകൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം

കൊല്ലത്തും പത്തനംതിട്ടയിലും ഭൂചലനം

കൊല്ലത്തും പത്തനംതിട്ടയിലും ചില പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, മണ്ണടി, ഐവര്‍കാല എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ ഏനാത്തുമാണ് രാവിലെ 7.30ന് ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം. ഭൂചലനത്തില്‍ വീടുകകളിലെ ഓടുകള്‍ ഇളകി വീണു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല. മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments