Friday, April 26, 2024
HomeCrime25കാരിയെ ബലാത്സംഗം ചെയ്ത 17കാരന്‍ അറസ്റ്റില്‍

25കാരിയെ ബലാത്സംഗം ചെയ്ത 17കാരന്‍ അറസ്റ്റില്‍

പുതുച്ചേരിയില്‍ 25കാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരനായ 17കാരന്‍ അറസ്റ്റില്‍. ഡിസംബര്‍ 18നാണ് കുയാവര്‍പാളയം ഗ്രാമത്തില്‍ കൊല നടന്നത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മാതാവും സഹോദരനും ജോലിക്ക് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന കൗമാരക്കാരന്‍ കുറ്റം സമ്മതിച്ചത്. പ്രതി വീട്ടില്‍ പ്രാവുകളെ വളര്‍ത്തിയിരുന്നു. തന്റെ പ്രാവുകള്‍ ടെറസിലുണ്ടോ എന്ന് നോക്കാന്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ കൗമാരക്കാരന്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. എപ്പോഴും വീട്ടില്‍ വരുന്നതിനെ യുവതി എതിര്‍ത്തിരുന്നു. ഇതിന്‍റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു. ഡിസംബര്‍ 18ന് യുവതി വീട്ടില്‍‌ തനിച്ചായ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചു. പിടിവലിക്കിടയില്‍ ചുടുകട്ട കൊണ്ട് യുവതിയെ തലയ്ക്കടിച്ച്‌ വീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments